പെരുന്നാളുകള്‍

ഈ പള്ളിയിലെ പെരുന്നാളുകള്‍

യഹോവയുടെ ഉത്സവങ്ങള്‍ എന്നപേരില്‍ നിര്‍വ്വചിക്കപ്പെടുന്ന പല പെരുന്നാളുകളും നിഴലായ യഹൂദ മതത്തില്‍ ദൈവം രൂപം കൊള്ളിച്ചിരുന്നതായി പഴയനിയമ തിരുവെഴുത്തുകള്‍ പ്രസ്താവിക്കുന്നുണ്ട്.  ഇതിന്‍റെ അനുകരണത്തില്‍ തന്നെ വിശ്വാസികളുടെ സാമൂഹ്യ സന്തോഷങ്ങള്‍ക്കും, കൂട്ട പ്രാര്‍ത്ഥനകള്‍ക്കും സര്‍വ്വോപരി പ്രവചനശുശ്രൂഷക്കും ദൈവ സംസര്‍ഗ്ഗത്തിനും വേണ്ടി ഓരോ പ്രത്യേക കാര്യങ്ങളെ ലക്ഷീകരിക്കുന്ന പെരുന്നാളുകള്‍ പൊരുളായ ക്രിസ്തുമതത്തിലും ബീജാവാപമെടുത്തു ഈ അടിസ്ഥാനത്തില്‍ നടമേല്‍ പള്ളിയില്‍ രൂപം കൊണ്ട പെരുന്നാളുകള്‍ താഴെ പറയുന്നവയാണ്.

1. ജനുവരി 15 പ്രധാന പെരുന്നാള്‍

വി. ദൈവമാതാവിന്‍റെ വിത്തുകള്‍ക്കു വേണ്ടിയുള്ള പെരുന്നാള്‍ (ഗ്രീഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കുന്നതിനുമുമ്പ് ഇത് മകരം 15-ാം തീയ്യതി ആയിരുന്നു.  ഈ പള്ളിയുടെ കല്ലിട്ട പെരുന്നാള്‍ കൂടി ആണെന്നത്രെ പാരമ്പര്യം)

നേര്‍ച്ച സദ്യ

2. വിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാള്‍

ഫെബ്രുവരി 13ന് അടുത്ത് മുമ്പു വരുന്ന ഞായറാഴ്ച

പാച്ചോര്‍ നേര്‍ച്ച

3. മോര്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍

മെയ് 5-ാം തീയതിക്ക് മുമ്പ് വരുന്ന ഞായറാഴ്ച 

(പഴയകാലത്ത് ഈ പെരുന്നാള്‍ ദിവസം വരുന്ന കോഴികളായിരുന്നു പള്ളിയുടെ പ്രധാന വരുമാനം – ഇപ്പോള്‍ ഇത് പാടെ നിലച്ചുപോയിരിക്കുന്നു)

4. മോര്‍ കൗമായുടെ പെരുന്നാള്‍

(ഈ പരിശുദ്ധന്‍റെ തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചതിന്‍റെ സ്മരണയ്ക്കായ് ആണ്ടുതോറും പെന്തിക്കൊസ്തി കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച പെരുന്നാളായി കൊണ്ടാടുന്നു)

നെയ്യപ്പം നേര്‍ച്ച

5. മോര്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ

ജൂണ്‍ 29-ാം തീയ്യതി

6. മോര്‍ തോമാശ്ലീഹായുടെ ദുഖ്‌റോനൊപ്പെരുന്നാള്‍

ജൂലൈ 3-ാം തീയതി. ഇന്ത്യയുടെ കാവല്‍ പിതാവായ മാര്‍തോമ സ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മ്മപ്പെരുന്നാള്‍

7. വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

ആഗസ്റ്റ് 15

നെയ്യപ്പം – പഴം നേര്‍ച്ച

8. എട്ടുനോമ്പ്

സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ

9. സ്ലീബാ പെരുന്നാള്‍

സെപ്റ്റംബര്‍ 14. നമ്മുടെ കര്‍ത്താവിന്റെ രക്ഷാകരമായ സ്ലീബ കുസ്തന്തിനോസ് ചക്രവര്‍ത്തിയുടെ മാതാവായ ഹെലനി രാജ്ഞി കണ്ടെടുത്തതിന്റെ ഓര്‍മ്മയ്ക്കാണ് ഈ പെരുന്നാള്‍ ആഘോഷിക്കുന്നത്. മലയാള മാസങ്ങളുടെ ആദ്യമാസം വരുന്ന ഈ പെരുന്നാളിന് പുത്തരിപ്പെരുന്നാള്‍ എന്നുകൂടി പേരുണ്ട്

അവല്‍ നേര്‍ച്ച

10. പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

നവംബര്‍ 2-ാം തീയതിയോ അതിനു മുമ്പോ വരുന്ന ഞായറാഴ്ച