We love God. We believe in God.

We love God. We believe in God.

1

Our Mission

Our mission is what we do. The active verb here is invite. God progresses through gracious invitations.

2

Our Vision

We see our mission as extending God’s Kingdom and we seek to help every member find their place.

3

Our Values

Community is where we most deeply experience God’s love and grace throughout all stages of life.

4

Our Faith

All Peoples are of tremendous value to God; reaching them with the Gospel is our distinct responsibility.

About the Church

About the Church

നമ്മുടെ പള്ളിയെ കുറിച്ച്………….

ശാസ്ത്രത്തിന്‍റേയും സാങ്കേതിക വിദ്യയുടേയും വളര്‍ച്ച ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള ദൈര്‍ഘ്യത്തെ കുറയ്ക്കുന്ന ആധുനിക യുഗത്തില്‍ നമ്മുടെ പള്ളിക്കും അതിനൊപ്പാമെത്താന്‍ സാധിച്ചതില്‍ അഭിമാനിക്കാം.

കമ്പ്യൂട്ടറുകളുടെ ശൃംഖലയായ ഇന്‍റര്‍നെറ്റാണ് ഇതിന് വഴിയൊരുക്കിയത്.  എന്നതാണ് പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റ് വിലാസം.

പള്ളിയുടെ ചരിത്രം, പെരുന്നാളുകള്‍ തുടങ്ങിയ വിവരങ്ങളറിയുവാന്‍ ലോകത്തിലുള്ള ഏതൊരാള്‍ക്കും ഇതുമായി ബന്ധപ്പെടുവാന്‍ സാധിക്കും.

വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും ഇടവകയിലെ 80 വയസ്സ് പൂര്‍ത്തിയായവരെ ആദരിക്കുന്ന ചടങ്ങും 2003 ആഗസ്റ്റ് 15ന് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായാല്‍ നടത്തപ്പെട്ടു.

  1. ബലിപീഠങ്ങള്‍

പള്ളിയുടെ പ്രധാന ബലിപീഠം തമ്പുരാനെ പെറ്റ അമ്മയുടെ തിരുനാമത്തിലും ഇടതും വലതും ബലി പീഠങ്ങള്‍ നമ്മുടെ കാവല്‍പിതാവായ മാര്‍തോമാസ്ലീഹായുടേയും, രക്തസാക്ഷികളില്‍ വച്ച് പ്രഗല്‍ഭവാനും കര്‍ത്താവിന്‍റെ മുന്തിരിത്തോപ്പിനെ കാത്തുസൂക്ഷിക്കുന്ന ദിവ്യസേനാനികളില്‍വച്ച് കര്‍മ്മധീരനുമായ മാര്‍ ഗീവര്‍ഗീസ് സഹദായുടെയും നാമങ്ങളില്‍ ആകുന്നു.

  1. കുദുശ്കുദിശിന്‍

മദ്ബഹായിലെ കലാസുന്ദരവും തങ്കപണികളോടു കൂടിയതുമായ കുദുശ് കുദിശിന്‍ 1891 ല്‍ പണി പൂര്‍ത്തീകരിച്ച് മലങ്കരയുടെ ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ സഹകാര്‍മ്മികത്വത്തില്‍ മലങ്കരസഭയുടെ യഥാര്‍ത്ഥ സിദ്ധനും, പരമത്യാഗിയും പുണ്യശ്ലോകനുമായ ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ് (പരുമല തിരുമേനി) മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ശുദ്ധീകരണ കര്‍മ്മം നിര്‍വ്വഹിച്ചിട്ടുള്ളതാകുന്നു.

  1. മോര്‍ കൗമ

ഋഷി പുംഗവډാരില്‍ അഗ്രിമനും പരമത്യാഗിയുമായ മോര്‍ കൗമയുടെ തിരുശേഷിപ്പ് എബ്രാഹം മാര്‍ ക്ലീമ്മീസ് തിരുമേനിയുടെ സഹകാര്‍മ്മികത്വത്തില്‍ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പൗലൂസ് മാര്‍ സേവറിയോസ് 1958 ജൂണ്‍ ഒന്നാം തീയതി സ്ഥാപിച്ചു.

  1. സണ്ടേസ്കൂള്‍ കെട്ടിടം

1958 ജനുവരി 14 ന് കുബര്‍ നീക്കി ഹക്കീമോ എബ്രാഹം മാര്‍ ക്ലീമ്മീസ് തിരുമേനിയാല്‍ ഇടവക മെത്രാപ്പോലീത്തയായിരുന്ന പൗലൂസ് മാര്‍ സേവറിയോസ് തിരുമേനിയുടെ സാന്നിദ്ധ്യത്തില്‍ കൂദാശ ചെയ്ത് ഉല്‍ഘാടനം ചെയ്യപ്പെട്ടു.

  1. പ്രാകാരത്തിലുള്ളകുരിശ്

മാര്‍ തോമാസ്ലീഹായുടെ നാമത്തിലുള്ളതാകുന്നു.

  1. കൃംതാചാപ്പല്‍

ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള ഈ ചാപ്പല്‍ 1956 ഡിസംബര്‍ 9-ാം തീയതി പൗലൂസ് മാര്‍ സേവറിയോസ് തിരുമേനിയാല്‍ കൂദാശ ചെയ്യപ്പെട്ടു. 1956 ഡിസംബര്‍ 31-ാം തീയതി പട്ടശ്ശേരില്‍ ബ. സ്ലീബാ കോര്‍ എപ്പിസ്കോപ്പ  വികാരിയായി ഭരണമേറ്റു.

12.9.1982 കൂടിയ പള്ളി പൊതുയോഗ തീരുമാനമനുസരിച്ച് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഡോ. തോമസ് മാര്‍ ഒസ്ത്താത്തിയോസ് തിരുമേനിക്ക് ഭദ്രാസന ആസ്ഥാനം പണിയുന്നതിലേയ്ക്കായി ടി ചാപ്പലും അതിരിക്കുന്ന 1 ഏക്കര്‍ 53.5 സെന്‍റ് സ്ഥലവും തുഛവില നിശ്ചയിച്ച് – തുക വാങ്ങാതെ – ക്രയ വിക്രിയ സ്വാതന്ത്ര്യം ഒഴിച്ച് – തീറാധാരമായി (3734-ാം നമ്പര്‍) 1982 ഒക്ടോബര്‍ മാസം 23-ാം തീയതി നല്‍കി.

  1. സെന്‍റ്ജോര്‍ജ്ജ്കുരിശ്

1939 ല്‍ പൗലൂസ് മാര്‍ അത്താനാസ്യോസ് തിരുമേനിയാല്‍ സ്ഥാപിക്കപ്പെട്ടു.

  1. പൗലൂസ്മാര്‍ അത്താനാസിയോസ്റോഡ് (പി.എം.എ. റോഡ്)

1938 മേടം 18 ന് അന്ത്യോഖ്യാ പ്രതിനിധി ഏലിയാസ് മാര്‍ കൂറിലോസ് തിരുമേനി ഉല്‍ഘാടനം ചെയ്തു.

  1. ചാത്താരികുരിശ്

1890 ല്‍ ജോസഫ് മാര്‍ ദീവന്ന്യാസിയോസ് തിരുമേനിയാല്‍ വി. ദൈവമാതാവിന്‍റെ നാമത്തിലുള്ള ഈ കുരിശ് സ്ഥാപിക്കപ്പെട്ടു.

  1. കമ്മ്യൂണിറ്റിഹാളിന്പടിഞ്ഞാറുള്ളകുരിശ്

1939 ല്‍ ഔഗേന്‍ മാര്‍ തീമോത്തിയോസ് തിരുമേനി വി. ദൈവമാതാവിന്‍റെ തിരുനാമത്തിലുള്ള ഈ കുരിശ് കൂദാശ ചെയ്തു.